Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : People Die

ട്ര​ക്ക് സ​ഹാ​റ മ​രു​ഭൂ​മി​യി​ല്‍ കേ​ടാ​യി; ദാ​ഹി​ച്ചുവ​ല​ഞ്ഞ് 49 പേ​ർ​ക്കു ദാ​രു​ണാ​ന്ത്യം

നി​​​​യാ​​​​മി: സ​​​​ഞ്ച​​​​രി​​​​ച്ചി​​​​രു​​​​ന്ന ട്ര​​​​ക്ക് ത​​​​ക​​​​രാ​​​​റി​​​​ലാ​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ര്‍​ന്ന് സ​​​ഹാ​​​റ മ​​​​രു​​​​ഭൂ​​​​മി​​​​യി​​​​ല്‍ കു​​​​ടു​​​​ങ്ങി​​​​പ്പോ​​​​യ 49 പേ​​​​ര്‍ വെ​​​​ള്ളം കി​​​​ട്ടാ​​​​തെ ദാ​​​​ഹി​​​​ച്ചു​​​​വ​​​​ല​​​​ഞ്ഞ് മ​​​​രി​​​​ച്ചു. ആ​​​​ഫ്രി​​​​ക്ക​​​​ന്‍ രാ​​​​ജ്യ​​​​മാ​​​​യ നൈ​​​​ജ​​​​റി​​​​ലെ വ​​​​ട​​​​ക്ക​​​​ൻ അ​​​​ഗാ​​​​ദെ​​​​സ് മേ​​​​ഖ​​​​ല​​​​യി​​​​ൽ ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സ​​​​മാ​​​​യി​​​​രു​​​​ന്നു ദാ​​​​രു​​​​ണ​​​​സം​​​​ഭ​​​​വം.

നൈ​​​​ജ​​​​റി​​​​നും അ​​​​ള്‍​ജീ​​​​രി​​​​യ​​​​യ്ക്കും ഇ​​​​ട​​​​യി​​​​ലു​​​​ള്ള പ്ര​​​​ധാ​​​​ന അ​​​​തി​​​​ര്‍​ത്തി​​​​യാ​​​​യ അ​​​​സ​​​​മ​​​​ക​​​​യ്ക്ക് 80 കി​​​​ലോ​​​​മീ​​​​റ്റ​​​​റി​​​​ല​​​​ധി​​​​കം പ​​​​ടി​​​​ഞ്ഞാ​​​​റു മാ​​​​റി​​​​യാ​​​​ണ് ഇ​​​​വ​​​​ര്‍ കു​​​​ടു​​​​ങ്ങി​​​​പ്പോ​​​​യ​​​​ത്. അ​​​​യ​​​​ൽ​​​​രാ​​​​ജ്യ​​​​മാ​​​​യ മാ​​​​ലി​​​​യി​​​​ൽ ഈ​​​ദി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു ന​​​​ട​​​​ന്ന മ​​​​ത​​​​ച​​​​ട​​​​ങ്ങി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത് മ​​​​ട​​​​ങ്ങ​​​​വെ ഇ​​​​വ​​​​ർ സ​​​​ഞ്ച​​​​രി​​​​ച്ച ട്ര​​​​ക്ക് കേ​​​​ടാ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. മൊ​​​​ബൈ​​​​ല്‍ സി​​​​ഗ്‌​​​​ന​​​​ല്‍ പോ​​​​ലും ല​​​​ഭ്യ​​​​മ​​​​ല്ലാ​​​​ത്ത പ്ര​​​​ദേ​​​​ശ​​​​മാ​​​​യി​​​​രു​​​​ന്നു ഇ​​​​വി​​​​ടം.

നൈ​​​​ജ​​​​റി​​​​ല്‍​നി​​​​ന്നു​​​​ള്ള നൂ​​​​റോ​​​​ളം യാ​​​​ത്ര​​​​ക്കാ​​​​രു​​​​മാ​​​​യാ​​​​ണ് ട്ര​​​​ക്ക് സ​​​​ഞ്ച​​​​രി​​​​ച്ചി​​​​രു​​​​ന്ന​​​​തെ​​​​ന്നും വ​​​​ഴി​​​​തെ​​​​റ്റി ദി​​​​വ​​​​സ​​​​ങ്ങ​​​​ളോ​​​​ളം യാ​​​​ത്ര ചെ​​​​യ്ത​​​​ശേ​​​​ഷ​​​​മാ​​​​ണു വാ​​​​ഹ​​​​നം മ​​​​രു​​​​ഭൂ​​​​മി​​​​യി​​​​ല്‍ കു​​​​ടു​​​​ങ്ങി​​​​പ്പോ​​​​യ​​​​തെ​​​​ന്നു​​​​മാ​​​​ണ് റി​​​​പ്പോ​​​​ര്‍​ട്ടു​​​​ക​​​​ള്‍.

ഡ്രൈ​​​​വ​​​​റും യാ​​​​ത്ര​​​​ക്കാ​​​​രും ചേ​​​​ര്‍​ന്ന് വാ​​​​ഹ​​​​നം ന​​​​ന്നാ​​​​ക്കാ​​​​ന്‍ ദി​​​​വ​​​​സ​​​​ങ്ങ​​​​ളോ​​​​ളം പ​​​രി​​​ശ്ര​​​മി​​​ച്ചെ​​​ങ്കി​​​ലും വി​​​ഫ​​​ല​​​മാ​​​യി. കൈ​​​​വ​​​​ശ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന കു​​​​ടി​​​​വെ​​​​ള്ളം മു​​​​ഴു​​​​വ​​​​ന്‍ തീ​​​​ര്‍​ന്ന​​​​തോ​​​​ടെ യാ​​​​ത്ര​​​​ക്കാ​​​​ര്‍ നി​​​​ര്‍​ജ​​​​ലീ​​​​ക​​​​ര​​​​ണം മൂ​​​​ലം മ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

സം​​​​ഘ​​​​ത്തി​​​​ലെ ര​​​​ണ്ടു​​​​പേ​​​​ർ 50 കി​​​​ലോ​​​​മീ​​​​റ്റ​​​​റി​​​​ല​​​​ധി​​​​കം കാ​​​​ല്‍​ന​​​​ട​​​​യാ​​​​യി സ​​​​ഞ്ച​​​​രി​​​​ച്ച് അ​​​തി​​​ർ​​​ത്തി​​​ന​​​ഗ​​​ര​​​മാ​​​യ അ​​​​സ​​​​മ​​​​ക്ക​​​​യി​​​​ലെ​​​​ത്തി ദു​​​​ര​​​​ന്ത​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് അ​​​​ധി​​​​കൃ​​​​ത​​​​രെ അ​​​​റി​​​​യി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.തു​​​​ട​​​​ര്‍​ന്ന് ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​സം​​​​ഘ​​​​മെ​​​​ത്തി മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ള്‍ അ​​​​പ​​​​ക​​​​ടം ന​​​​ട​​​​ന്ന സ്ഥ​​​​ല​​​​ത്തു​​​​ത​​​​ന്നെ കൂ​​​​ട്ട​​​​ക്കു​​​​ഴി​​​​മാ​​​​ട​​​​ത്തി​​​​ല്‍ സം​​​​സ്‌​​​​ക​​​​രി​​​​ച്ചു. ത​​​​ക​​​​രാ​​​​റി​​​​ലാ​​​​യ ട്ര​​​​ക്കി​​​​നു ചു​​​​റ്റുമായും അ​​​​ടി​​​​യി​​​​ലു​​​​മാ​​​​യാ​​​​ണ് മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ള്‍ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്.

Latest News

Corehub Up